ഒ. മാധവൻ അവാർഡുകൾ പ്രഖ്യാപിച്ചു

WhatsApp Image 2025-08-08 at 12.09.15 AM

നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒ. മാധവൻ അവാർഡുകൾ പ്രഖ്യാപിച്ചു. നാടക രചന സംവിധാന വിഭാഗത്തിൽ സൂര്യകൃഷ്ണമൂർത്തിയും മികച്ച അഭിനേത്രി വിഭാഗത്തിൽ കെ.പി.എ.സി ലീലയേയും തിരഞ്ഞെടുത്തു.

ജൂറി ചെയർമാൻ ചലചിത്ര താരം ദേവൻ ശ്രീനിവാസൻ, ചലചിത്ര നാടക പ്രവർത്തക സജിത മഠത്തിൽ, ചലചിത്ര നാടക പ്രവർത്തകൻ ഇ.എ രാജേന്ദ്രൻ ഉൾപ്പെടുന്ന ജൂറിയാണ് അവാർഡിനർഹരായവരെ തെരഞ്ഞെടുത്തത്.

ഓഗസ്റ്റ് 19ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിലാണ് അവാർഡ് ദാന ചടങ്ങ്. പ്രശസ്ത നാടക കുടുംബത്തിലെ അംഗവും ദേശീയ പുരസ്‌ക്കാര ജേതാവുമായ നടി ഉർവശി പുരസ്‌കാര സമർപ്പണം നടത്തും.

ഒ മാധവൻ രൂപം നൽകിയ കാളിദാസ കലാ കേന്ദ്രത്തിന്റെ 61-ാമത് നാടകം ശാകുന്തളത്തിന്റെ ആദ്യ പ്രദർശനത്തിന് മന്ത്രി കെ.എൻ ബാലഗോപാൽ തിരിതെളിക്കുമെന്ന് ഒ.മാധവൻ ഫൗണ്ടേഷൻ ചെയർമാൻ കെ. വരദരാജൻ, ജനറൽ സെക്രട്ടറി എം. മുകേഷ് എം.എൽ.എ, സൗണ്ടേഷൻ വൈസ് ചെയർ പേഴ്‌സൺ സന്ധ്യാ രാജേന്ദ്രൻ എന്നിവർ അറിയിച്ചു.

error: Content is protected !!