പന്നിക്ക് വെച്ച കെണിയിൽ പുള്ളിപ്പുലി കുടുങ്ങി; വല ഭേദിച്ച് പുറത്തുചാടി

PigTrap

തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ആണ് രാവിലെ ടാപ്പിങ്ങിനിടയിൽ പുലിയെ കണ്ടത്. ഷൈജുവിനെ കണ്ട് ആക്രമിക്കാൻ ശ്രമിച്ച പുലി ഷൈജുവിന്റെ നിലവിളി കേട്ട് പിന്മാറുകയും നാട്ടുകാരിൽ ഒരാളായ സുരേഷിനെ ആക്രമിക്കാനും ശ്രമിച്ചു. പാറ ഇടുക്കിനോട് ചേർന്ന് വലയിൽ കുടുങ്ങിയ നിലയിലാണ് പുലി കിടക്കുന്നതെന്ന് വനപാലകർ വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാർ ഡാം പൊലീസും സ്ഥലത്തെത്തി കാര്യങ്ങൾ നിരീക്ഷിക്കുകയാണ്.

മയക്കുവെടിവെച്ച് പുലിയെ പിടികൂടാനാണ് ശ്രമം.ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ അരുണിന്റെ നേതൃത്വത്തിൽ പുലിയെ രണ്ടു തവണ മയക്കുവെടി വെക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പുലി അക്രമാസക്തനാകുകയും വല ഭേദിച്ച് കാട്ടിലേക്ക് മറയുകയും ചെയ്തു. വളരെ നേരം വനപാലകർ നടത്തിയ അന്വേഷണത്തിലാണ് വീണ്ടും പുലിയെ കണ്ടെത്താനായത്.

അതേസമയം, ഈ മേഖലയിൽ ഇതിന് മുൻപ് പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പന്നിക്ക് വെച്ച കെണിയിലാണ് രാവിലെ പുലി കുടുങ്ങിയത്. പുലിയെ പിടികൂടാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ.

error: Content is protected !!