സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കംബി.ജെ.പി ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നു: ബിനോയ് വിശ്വം
സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം
ബി.ജെ.പി ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നു: ബിനോയ് വിശ്വം

വൈക്കം: ഹിന്ദുത്വ രാഷ്ട്രനിര്‍മിതിയുടെ വഴികാട്ടിയായ വിചാരധാരയെ പിന്തുടരുന്ന സംഘ്പരിവാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാം നമ്പര്‍ ശത്രുവാണെന്നും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വൈക്കത്ത് നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡിലെ പെണ്‍കുട്ടികള്‍ക്ക് തുണയായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ബി.ജെ.പി ഏറെ ഭയക്കുന്നുണ്ട്.
ഓരോ ദിവസവും വിലക്കുകള്‍ ഏര്‍പ്പെടുത്തി ശ്വാസം മുട്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനവര്‍ രാജ്ഭവനെ ഉപയോഗിക്കുന്നു. പക്ഷേ, ഈ വെളിച്ചത്തെ ഇല്ലാതാക്കാന്‍ നമ്മള് ആരെയും അനുവദിക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി വി.ബി ബിനു അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സി. അംഗങ്ങളായ ആര്.രാജേന്ദ്രന്, സി.കെ ശശിധരന്, ടി.വി ബാലന്, സംഘാടകസമിതി പ്രസിഡന്റ് ജോണ്‍ വി.ജോസഫ്, ജനറല്‍ സെക്രട്ടറി എം.ഡി ബാബുരാജ്, സാബു പി.മണലൊടി എന്നിവര്‍ സംസാരിച്ചു.വൈക്കം: ഹിന്ദുത്വ രാഷ്ട്രനിര്‍മിതിയുടെ വഴികാട്ടിയായ വിചാരധാരയെ പിന്തുടരുന്ന സംഘ്പരിവാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാം നമ്പര്‍ ശത്രുവാണെന്നും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വൈക്കത്ത് നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡിലെ പെണ്‍കുട്ടികള്‍ക്ക് തുണയായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ബി.ജെ.പി ഏറെ ഭയക്കുന്നുണ്ട്.
ഓരോ ദിവസവും വിലക്കുകള്‍ ഏര്‍പ്പെടുത്തി ശ്വാസം മുട്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനവര്‍ രാജ്ഭവനെ ഉപയോഗിക്കുന്നു. പക്ഷേ, ഈ വെളിച്ചത്തെ ഇല്ലാതാക്കാന്‍ നമ്മള് ആരെയും അനുവദിക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി വി.ബി ബിനു അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സി. അംഗങ്ങളായ ആര്.രാജേന്ദ്രന്, സി.കെ ശശിധരന്, ടി.വി ബാലന്, സംഘാടകസമിതി പ്രസിഡന്റ് ജോണ്‍ വി.ജോസഫ്, ജനറല്‍ സെക്രട്ടറി എം.ഡി ബാബുരാജ്, സാബു പി.മണലൊടി എന്നിവര്‍ സംസാരിച്ചു.