സുരേഷ് ഗോപിയെ കാണാനില്ല;തൃശൂർ ഈസ്റ്റ് പോലീസിന് പരാതി നൽകി കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കന്യാസ്ത്രീമാർക്കെതിരെ അക്രമം ഉണ്ടായത് മുതൽ തൃശൂരിലെ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്നു കാണിച്ചു തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് പരാതി നൽകിയിരിക്കുന്നുത്. തൃശൂർ പാലർലമെന്റ് നിയോജക മണ്ഡലത്തിൽ നിന്നും ജയിച്ചു പോയതിൽ പിന്നെ മണ്ഡലത്തിൽ കാലുകുത്താത്ത ആളാണ് സുരേഷ് ഗോപിയെന്നും കന്യാസ്ത്രീമാർക്ക് എതിരെ ഉള്ള ആക്രമണം നടന്നതിനുശേഷം കേന്ദ്ര സഹമന്ത്രിയെ ഇവിടെ കാണാനേ ഇല്ലെന്നും ഗോകുൽ ഗുരുവായൂർ പറഞ്ഞു.