ഡിയർ സഫാരി പാർക്ക് നിർമാണോദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു

Deer safari ianu

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പെറ്റ് സൂവിന്റെയും വെർച്വൽ സൂവിന്റെയും നിർമാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. സുവോളജിക്കൽ പാർക്കിലെ ഡിയർ സഫാരി പാർക്കിന്റെ നിർമാണോദ്ഘാടന ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പെറ്റ് സൂ ആരംഭിക്കുന്നതിന്റെ ധാരണ ഉണ്ടാക്കിക്കഴിഞ്ഞു. കുട്ടികൾക്ക് അരുമ മൃഗങ്ങളുമായി ഉല്ലസിക്കാനുള്ള സാധ്യതയാണ് ഇവിടെ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. സൂവിൽ വരുന്ന കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പൂർണ്ണമായിട്ടുള്ള സഹായത്തോടെ മൃഗങ്ങളെ കെട്ടിപ്പിടിക്കാനും, നാല് തരത്തിലുള്ള രാജ്യങ്ങളിലെ സഫാരി സൂ അനുഭവങ്ങൾ വെർച്വലായി കുറഞ്ഞ സ്ഥലത്ത് നിന്ന് കാണാനും പറ്റുന്ന പ്രത്യേക സംവിധാനമാണ് വെർച്വൽ സൂവിൽ ഒരുക്കുന്നത്.
കണ്ണട വെച്ച് കാണുന്ന സംവിധാനമല്ല, അവർക്ക് യാത്ര ചെയ്യാനും ഇഷ്ടമുള്ള മൃഗങ്ങളെ തൊട്ട് നിന്ന് കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്നും 45 മിനുറ്റോളം യാത്ര തോന്നിക്കും വിധത്തിലുള്ള വെർച്വൽ സൂ ഒരുക്കാനുള്ള സൗകര്യങ്ങൾ ആഗസ്റ്റ് 15 ന് നേരിട്ട് പരിശോധിക്കുമെന്നും ആവശ്യമായ സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കർണാടകയിൽ നിന്നും 246 തരം മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുവരുന്നതിന് നടപടികൾ അവസാന ഘട്ടത്തിലാണ്. വിദേശത്ത് നിന്ന് അഞ്ച് തരത്തിലുള്ള പക്ഷികളെ കൊണ്ടുവരുന്നതിനുള്ള നടപടികളുമായും മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.

തൃശൂർ സൂവോളജിക്കൽ പാർക്ക് ഓറിയന്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി മുഖ്യാതിഥിയായി.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ. ആടലരശൻ സ്വാഗതവും തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ നാഗരാജ് നന്ദിയും പറഞ്ഞു. തൃശൂർ സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ.ജെ വർഗ്ഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം കെ.വി സജു, പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ്‌കുമാർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് ബാബു, പുത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നളിനി വിശ്വംഭരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് സജിത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിബി വർഗ്ഗീസ്, മൂന്നാം വാർഡ് മെമ്പർ സുജിത അർജ്ജുനൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!