ആഞ്ഞിലിപ്പാടം റോഡ് നാടിന് സമർപ്പിച്ചു

അന്നമനട ഗ്രാമപഞ്ചായത്തിലെ മേലഡൂർ – ആഞ്ഞിലിപ്പാടം റോഡ് അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് 200 മീറ്റർ ദൈർഘ്യമുള്ള റോഡിൽ ടൈൽ വിരിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
സ്കൂൾ, ജംഗ്ഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് ഗതാഗത സൗകര്യം വർധിക്കും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.