പാലിയേക്കര ടോൾ വിലക്ക്; ഹർജി സുപ്രീംകോടതി പരിഗണിക്കും

തൃശൂർ: പാലിയേക്കര ടോൾപിരിവ് നാലാഴ്ചത്തേക്ക് വിലക്കിയ ഹൈക്കോടതിവിധി ചോദ്യം ചെയ്ത് ദേശീയപാതാ അതോറിറ്റി നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകാരണം പ്രതിദിനം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അതോറിറ്റി, വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിനുമുൻപാകെ അഭ്യർഥിച്ചു.
തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ ഫയൽചെയ്ത ഹർജിയിലാണ് ഹൈക്കോടതിയുടെ വിധിവന്നത്. ഇടപ്പള്ളി മുതൽ മണ്ണുത്തിവരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരംകാണാൻ ദേശീയപാതാ അതോറിറ്റിക്ക് കഴിഞ്ഞില്ലെന്ന കാരണത്താലായിരുന്നു ഹൈക്കോടതിയുടെ നടപടി.