സി. അച്യുതമേനോന്‍ സ്മാരക ക്വിസ് മത്സരം;പനമ്പിള്ളി സ്മാരക ഗവ. കോളേജ് ജേതാക്കള്‍

CAM Quiz Comp

തൃശൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ സി അച്യുതമേനോന്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ കുട്ടനെല്ലൂര്‍ സി.അച്യുതമേനോന്‍ ഗവ.കോളേജില്‍ കേരളം-ചരിത്രവും നവോത്ഥാനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സി. അച്യുതമേനോന്‍ സ്മാരക ക്വിസ് മത്സരത്തില്‍ ചാലക്കുടി പനമ്പിള്ളി സ്മാരക ഗവ. കോളേജ് ടീം ജേതാക്കളായി. തൃശൂര്‍ ഗവ. ലോ കോളേജ് ടീം രണ്ടാംസ്ഥാനവും തൃശൂര്‍ സെന്റ് മേരീസ് കോളേജ് ടീം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ മത്സരം ഉദ്ഘാടനം ചെയ്തു.

കുട്ടനെല്ലൂര്‍ സി. അച്യുതമേനോന്‍ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. എസ് മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി അച്യുതമേനോന്‍ ചെയര്‍ അംഗം കെ കെ വത്സരാജ്, സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍, എഐവൈഎഫ് നേതാക്കളായ പ്രസാദ് പറേരി, ബിനോയ് ഷെബീര്‍, എഐഎസ്എഫ് നേതാക്കളായ കെ എ അഖിലേഷ്, അര്‍ജ്ജുന്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ടി പ്രദീപ്കുമാര്‍ സ്വാഗതവും കുട്ടനെല്ലൂര്‍ സി.അച്യുതമേനോന്‍ ഗവ.കോളേജ് ക്വിസ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ അനിമോള്‍ ജേയ്ക്കബ് നന്ദിയും പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനം ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂര്‍ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ ഹാളില്‍ ചേരുന്ന സി.അച്യുതമേനോന്‍ അനുസ്മരണ സമ്മേളനത്തില്‍വെച്ച് നിര്‍വ്വഹിക്കും.

error: Content is protected !!