വിരമിച്ചിട്ടും ശമ്പളം നൽകാതെ വഞ്ചിച്ച് സർക്കാർ

തൃശൂർ: 2019 ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണ്ണമായും അനുവദിക്കാത്തതിൽത്തത്തിൽ ഫോറം ഓഫ് റീസൻ റിട്ടയേർഡ് ടീച്ചേഴ്സ് ആന്റ് എംപ്ലോയീസ് ശക്തമായി പ്രതിഷേധിച്ചു. വിരമിക്കുന്ന മുറക്ക് പണമായി നൽകി വന്നിരുന്ന 4 ഗഡു ശമ്പള പരിഷ്ക്കരണ കുടിശ്ശിക വിതരണം 2023 ഏപ്രിൽ മുതലാണ് തടഞ്ഞുവെക്കപ്പെട്ടത്. എന്നാൽ 2023 ഏപ്രിൽ മാസത്തിനു ശേഷവും വിവിധ ഉത്തരവുകളിലൂടെ സേവനത്തിലിരിക്കെ മരണ മടഞ്ഞവരുടെ ആശ്രിതർക്കും, 2019 ജൂലൈ മുതൽ 2021 മെയ് വരെ സേവനത്തിലിരുന്ന കോടെർമിനസ് ജീവനക്കാർക്കും, 2021 മെയ് മാസത്തിനു ശേഷം സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്കും ഈ കുടിശ്ശിക ഒറ്റ തവണ പണമായി നൽകിയിട്ടുണ്ട്..
2024 ആഗസ്റ്റ് മുതൽ നിരവധി വ്യക്തിഗത നിവേദനങ്ങളും, 4000 പേരോളം ഒപ്പുവച്ച ഭീമ ഹരജിയും സർക്കാരിന് സമർപ്പിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റ് മാർച്ചും ധർണയുമടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പി ച്ചതിന്റെ അടിസ്ഥാനത്തിൽ. 2025 ബജറ്റ് പ്രഖ്യാപനത്തിൽ ഞങ്ങൾക്കും 2 ഗഡു അനുവദിക്കപ്പെട്ടു. ശേഷിച്ച ഗസുകൾക്കായി ഹൈക്കോടതിയിൽ നൽകിയ കേസിൽ 2025 ആഗസ്ത് 1 നും, ഒക്ടോബർ 1നു മായി നൽകാൻ ബാക്കിയുള്ള 2 ഗഡുക്കൾ നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു എന്നാൽ ആഗസ്റ്റ് 1 കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട യാതൊരു ഉത്തരവും ഇറക്കാതെ പെൻഷൻകാരെ വഞ്ചിക്കുകയാണ് സർക്കാർ. ഈ അവഗണന തുടരുന്ന പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫോർട്ട് ഭാരവാഹികൾ അറിയിച്ചു.