ഗുരുവായൂർ ക്ഷേത്രത്തിൽ നാലരക്കോടിയുടെ ഭണ്ഡാര വരവ്

hundi

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവായി 4,59,66,000 രൂപ ലഭിച്ചു. ഇതിനു പുറമേ ഇ-ഭണ്ഡാരങ്ങളിൽ നിന്ന് 8 ലക്ഷത്തോളം രൂപയും ലഭിച്ചു. നിരോധിത കറൻസികളിൽ 1000 രൂപയുടെ 3 എണ്ണവും 500 രൂപയുടെ 71 എണ്ണവും ഭണ്ഡാരത്തിൽ ഉണ്ടായിരുന്നു.
ഇക്കുറി ഭണ്ഡാരത്തിൽ നിന്നുലഭിച്ച സ്വർണം, വെള്ളി സാധനങ്ങൾ പരിശോധിച്ച് തൂക്കം നോക്കാൻ ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞില്ല.ഇതെല്ലാം ദേവസ്വം ലോക്കറിലേക്ക് സുരക്ഷിതമായി മാറ്റി. സർക്കാർ പിൻവലിച്ച 2000 രൂപയുടെ 31 നോട്ടുകളും ലഭിച്ചു. കാനറ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണുന്ന ചുമതല.

error: Content is protected !!