കോൾ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം – മന്ത്രിതല ചർച്ച നടത്തി

Col Farmr thrissur

തൃശൂർ കോൾ മേഖലയിലെ നെൽ കർഷരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും അടിയന്തരമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് മന്ത്രിതല ചർച്ച നടന്നു. കോൾ കർഷക സംഘം പ്രസിഡണ്ട് മുരളി പെരുനെല്ലി എംഎൽഎ, സെക്രട്ടറി കെ.കെ. കൊച്ചു മുഹമ്മദ്, കെ.കെ. രാജേന്ദ്ര ബാബു, പി.ആർ. വർഗീസ് മാസ്റ്റർ, ഗോപിനാഥൻ കൊളങ്ങാട്ട്, എൻ. എസ് അയൂബ്, അഡ്വ. വി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

നെല്ലിൻ്റെ സംഭരണവില വർദ്ധിപ്പിക്കുക, സംഭരിച്ച നെല്ലിൻ്റെ വില ഉടനെ നെൽ കർഷകർക്ക് വിതരണം ചെയ്യുക, വിള ഇൻഷ്യുറൻസ്, കാലാവസ്ഥാ വ്യതിയാന ഇൻഷൂറൻസ് ഉടനെ വിതരണം ചെയ്യുക, കനാലുകളിലെ നീരെഴുക്കിന് തടസ്സമാകുന്ന ചണ്ടി, കുളവാഴ, കരിവാലി എന്നിവ നീക്കം ചെയ്യുക, പമ്പിംഗ് സബ്സിഡി വിതരണം ചെയ്യുക, കൃഷി ഇറക്കുന്നതിന് മുമ്പ് കുമ്മായം വിതരണം ചെയ്യുക, റെഗുലേറ്ററുകളുടെ പുനർ നിർമ്മാണം ഉടൻ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങളാണ് ചർച്ചയിൽ ഉന്നയിച്ചത്.

മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, പി. പ്രസാദ്, ഡോ. ആർ. ബിന്ദു, കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, തൃശൂർ സബ്ബ് കളക്ടർ അഖിൽ വി മേനോൻ, കൃഷി- ഇറിഗേഷൻ- കെ.എസ്.ഇ.ബി- കെ.എൽ.ഡി.സി. എന്നീ വകുപ്പ് മേധാവികൾ, എന്നിവർ പങ്കെടുത്തു.

കർഷകരുടെ ആവശ്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും അവ അനുഭാവപൂർവ്വം പരിഹരിക്കാമെന്നും മന്ത്രിമാർ ഉറപ്പ് നൽകി.

error: Content is protected !!