സേഫ് നൈറ്റ് ലൈഫ്; കൂട്ടയോട്ടം ഇന്ന് 10.30 ന്
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം എന്‍ഡ്യൂറന്‍സ് അത്ലറ്റ്‌സ് ഓഫ് തൃശ്ശൂരുമായി ചേര്‍ന്ന് ഓഗസ്റ്റ് 14ന് രാത്രി 10.30 ന് നൈറ്റ് റണ്‍ സംഘടിപ്പിക്കുന്നു. രാത്രി 12 മണിക്ക് അവസാനിക്കുന്ന തരത്തില്‍ ‘സേഫ് നൈറ്റ് ലൈഫ്’ എന്ന ആശയത്തോടെയാണ് സ്വരാജ് റൗണ്ടിലെ ബിനി ഹെറിറ്റേജ് പരിസരത്ത് നിന്നും തുടങ്ങി തൃശൂര്‍ നഗര വീഥിയിലൂടെയാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഗ്രൂപ്പ് റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.