വീടിന് മുകളിലേയ്ക്ക് പാലത്തിൻ്റെ ഇരുമ്പ് സപ്പോർട്ടിംഗ് ജാക്കികൾ തകർന്നു വീണു

cbcL2i9zOu4Qy7Q1we2oAyieGmUdW2SBXVedPFtY

അശ്രദ്ധമായ നിർമ്മാണ പ്രവർത്തനമാണെന്ന് പരാതി

കൊച്ചി: വരാപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഇരുമ്പ് സപ്പോർട്ടിംഗ് ജാക്കികൾ തകർന്നു വീണു. ദേശീയപാത 66 ൻ്റെ വികസനവുമായി ബന്ധപ്പെട്ട് പണിയുന്ന പാലത്തിൻ്റെ സപ്പോർട്ടിംഗ് ജാക്കികൾ ക്രെയിന്‍ ഉപയോ​ഗിച്ച് അഴിച്ച് മാറ്റുമ്പോഴാണ് വീടിന് മുകളിലേയ്ക്ക് തകർന്ന് വീണതെന്ന് പറയുന്നു

ശബ്ദം കേട്ട് ഓടി അകത്തേക്ക് കയറിയത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്ന് വീട്ടുടമസ്ഥർ പറയുന്നു. ഇതിന് മുന്നേയും സമാനമായ അപകടം ഉണ്ടായിട്ടുണ്ടെന്നും അശ്രദ്ധമായ നിർമ്മാണ പ്രവർത്തനമാണ് നടത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. കടുത്ത അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.

error: Content is protected !!