കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള – മൂന്നാം ദിനം; കലാലയ വർണ്ണങ്ങൾ 2025

Kalalaya varnangal

തൃശൂർ: ടൗൺ ഹാളിൽ നടക്കുന്ന സംസ്ഥാന ഓണം വിപണന മേളയോടനുബന്ധിച്ച് മൂന്നാം ദിനത്തിൽ സംഘടിപ്പിച്ച നാടൻ പാട്ട് രചയിതാവും, കവിയും, സിനിമ ഗാന രചയിതാവും, ജനപ്രിയ ഗാനരചന പുരസ്കാര ജേതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിശിഷ്ടാഥിതിയാരുന്നു. മനുഷ്യൻ ഒന്നാവുക എന്ന സന്ദേശത്തോടെ മനുഷ്യർ അല്ലെ എന്നുള്ള ഓർമ്മപ്പെടുത്തലുകൾ വേണം ഓരോ ആഘോഷങ്ങളിലും.

കേരള വർമ്മ കോളേജ് വിദ്യാർത്ഥികൾ അവതിപ്പിച്ച മ്യൂസിക് ബാൻഡ് പ്രോഗാം കലാലയ വർണ്ണങ്ങൾ വേറിട്ടൊരു കാഴ്ചയായി.
കുടുംബശ്രീ കുടുബാംഗങ്ങളുടെയും, ബാലസഭ കുട്ടികളുടെ കലാവിരുന്നും അരങ്ങേറി. തൃശൂർ ജില്ലയിലെ കൊടകര ബ്ലോക്ക്, ഇരിഞ്ഞാലക്കുട സിഡിഎസുകളിൽ നിന്നുള്ള വിവിധ കലാ പരിപാടികൾ ആസ്വാദകരുടെ മനം കവർന്നു.

സെപ്റ്റംബർ നാല് വരെ നടക്കുന്ന വിപണന മേളയിൽ കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തതയാർന്ന ഉത്പന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശുദ്ധമായ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓണം വിപണന മേള നടത്തുന്നത്.
സംസ്ഥാനതലത്തിലും ജില്ല, സി.ഡി.എസ്തലത്തിലും വിപണന മേളകൾ സംഘടിപ്പിക്കുന്നുണ്ട്.

error: Content is protected !!