ഓണം വിപണന മേളയിൽ കുടുംബശ്രീക്കൊപ്പം അതിഥിയായി ഔസേപ്പച്ചനും

തൃശൂർ ടൗൺ ഹാൾ: കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള നാലാം ദിനത്തിൽ പ്രശസ്ത സംഗീത സംവിധായകനും, ദേശീയ സംസ്ഥാന ചലചിത്ര പുരസ്കാര ജേതാവുമായ ഔസേപ്പച്ചൻ വിശിഷ്ടാഥിതിയായിരുന്നു. സാധാരണക്കാരന്റെ ജീവിതത്തിൽ 365 ദിവസം ആഘോഷമാക്കുന്ന കാര്യങ്ങൾ ആണ് കുടുംബശ്രീ ചെയ്ത് കൊണ്ടിരിക്കുന്നത്. കുടുംബശ്രീക്ക് തുടക്കം കുറിച്ച മഹാൻമാർക്ക് അഭിനന്ദനവും, നന്ദിയും അറിയിക്കുകയാണ്, സാമ്പത്തി ശാക്തീകരണം എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ കുറിച്ച് അറിയണം, സാമ്പത്തികം ചെലവഴിക്കുന്നതിൽ ശ്രദ്ധിക്കുകയും വേണം എന്ന ഓണത്തിനുള്ള ഒരു സന്ദേശം നൽകിക്കൊണ്ട്, അദ്ദേഹം സംഗീതം നൽകിയ “അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി ” എന്ന മനോഹമായ ഗാനം ആലപിച്ചു.
പൈതൃകം ഗോത്രകലാവേദി പുത്തൂർ അവതരിപ്പിക്കുന്ന ഗോത്രകലകൾ, ഒല്ലൂക്കര ബ്ലോക്ക്, പഴയന്നൂർ ബ്ലോക്ക്, പുഴക്കൽ ബ്ലോക്ക് കുടുംബശ്രീ കുടുംബാംഗങ്ങൾ അവതരപ്പിച്ച കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ്, തിരുവാതിരകളി, ബഡ്സ് കുട്ടികളുടെ പരിപാടികൾ വളരെ ശ്രദ്ധയാകർഷിച്ചു.