ഓണവിപണിയിൽ നിറസാന്നിധ്യമായി കുടുംബശ്രീ; വിറ്റുവരവ് 4.17 കോടി

4974a454-4d8d-4c21-991c-795133a09bf7

‘ഓണം കുടുംബശ്രീക്കൊപ്പം’ എന്ന സന്ദേശം മുൻനിർത്തി സംഘടിപ്പിച്ച വിവിധ ഓണക്കാല പ്രവർത്തനങ്ങളിൽ നേട്ടം കൈവരിച്ചു ജില്ലയിലെ കുടുംബശ്രീ. ഗിഫ്റ്റ് ഹാംബർ, കുടുംബശ്രീ സംരംഭകരുടെ ഓണസദ്യ, വിവിധ ഓണവിപണന മേളകൾ, ഓണകിറ്റ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് കുടുംബശ്രീ 4.17 കോടി എന്ന നേട്ടം കൈവരിച്ചത്. കേരളത്തിൽ ഉടനീളം ഗിഫ്റ്റ് ഹാംബറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലൂടെ 2900 ഗിഫ്റ്റ് ഹാംബർ നൽകിയതിലൂടെ 23,17,100 രൂപയുടെ നേട്ടം കൈവരിക്കാനും ഇതിലൂടെ വിവിധ കുടുംബശ്രീ സംരംഭകരുടെ വരുമാനം ഉയർത്താനും സാധിച്ചു. കൂടാതെ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 4 വരെ തൃശ്ശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല ഓണവിപണന മേളയിൽ 40,02,161 രൂപയുടെ വരുമാനം സംരംഭകർക്ക് നേടാനും സാധിച്ചു.

ഓണത്തിന് ഗുണമേന്മയും മായവും ഇല്ലാത്ത കുടുംബശ്രീ ഓണസദ്യ ജനങ്ങളിൽ എത്തിക്കാനും ഈ വർഷം കുടുംബശ്രീക്ക് സാധിച്ചു. ഇതിനായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 17 കുടുംബശ്രീ കഫേ യൂണിറ്റുകൾ വിവിധ ഇടങ്ങളിലായി 4780 ഓണസദ്യ നൽകി. ഇതിലൂടെ സംരംഭകർക്ക് 10,99,710 രൂപയുടെ വരുമാനവും വർദ്ധിപ്പിക്കാനും കഴിഞ്ഞു.

ഓണത്തോടനുബന്ധിച്ച് 100 സി.ഡി.എസുകളുമായി 185 ഓണവിപണന മേളകളും ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഓണത്തിന് കുടുംബശ്രീ അംഗങ്ങളുടെ മായം ഇല്ലാത്ത ഉൽപ്പന്നങ്ങളും കുടുംബശ്രീ അംഗങ്ങൾ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും ഉൾപ്പെടുത്തി ജില്ലയിൽ ഉടനീളം കുടുംബശ്രീ വിപണനമേള സി.ഡി.എസ്. തലത്തിൽ വളരെ വിജയകരമായാണ് ഈ വർഷവും നടന്നത്. ഇതിലൂടെ 3,00,74,054/- രൂപയുടെ വിറ്റുവരവും കുടുംബശ്രീ ജില്ലാ മിഷൻ കൈവരിച്ചു.

ഓണത്തോട് അനുബന്ധിച്ച് പ്രാദേശിക സംരംഭകർ ഉൽപാദിപ്പിക്കുന്ന വിവിധതരം ഉൽപ്പന്നങ്ങൾ ഒരുമിപ്പിച്ചുകൊണ്ട്, ഒരു വീട്ടിലേക്ക് ഓണത്തിന് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തി, ജില്ലാ നിർദ്ദേശപ്രകാരം ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും വിതരണം നടത്തി. മൊത്തം 5913 ഓണകിറ്റുകളാണ് 100 സി.ഡി.എസുകളിലായി വിതരണം നടത്തിയത്.

error: Content is protected !!