സേഫ് തൃശൂർ പദ്ധതിക്ക് തുടക്കമായി

WhatsApp Image 2025-09-16 at 12.39.01 PM

കുട്ടികളുടെ സുരക്ഷയും സമഗ്രവികസനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘സേഫ് തൃശൂർ’ പദ്ധതിക്ക് തുടക്കമിട്ടുകൊണ്ടുള്ള സ്റ്റേക്ക് ഹോൾഡേഴ്‌സ് ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.

ശിശുസൗഹൃദ അന്തരീക്ഷം കെട്ടിപ്പടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, ബാലസുരക്ഷിതമായ ഒരു കേരളം സൃഷ്ടിക്കുന്നതിനാണ് പൊതുസമൂഹത്തിന്റെ പിന്തുണയോടെ സേഫ് തൃശൂർ പദ്ധതി നടപ്പാക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പറഞ്ഞു.

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ബാലസുരക്ഷിത കേരളം പദ്ധതിയുടെ ഭാഗമായാണ് സേഫ് തൃശൂർ പ്രൊജക്ട് നടപ്പാക്കുന്നത്. ജില്ലയിൽ സർവേ നടത്തി പത്ത് ​ഗ്രാമപഞ്ചായത്തുകളിലാണ് സേഫ് തൃശൂർ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ചേലക്കര, പാണഞ്ചേരി, അതിരപ്പിള്ളി, വരന്തരപ്പിള്ളി, അന്നമനട, കൈപമംഗലം, കാടുകുറ്റി, പുന്നയൂർ, എറിയാട്, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലാണ് ഈ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. തുടർന്ന് ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. സബ് കളക്ടർ അഖിൽ വി. മേനോൻ മുഖ്യാതിഥിയായിരുന്നു. ഇൻസൈറ്റ് തിരുവനന്തപുരം ‘വൾണറബിലിറ്റി സ്റ്റാറ്റസ് റിപ്പോർട്ട്’ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പുതുക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി. മീര, വനിതാ ശിശുവികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ.എൽ. ഷൈജു, വനിതാ ശിശുവികസന വകുപ്പ് ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജനപ്രതിനിധികൾ, സ്കൂൾ കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്നുള്ള ഗ്രൂപ്പ് ചർച്ചയും അവതരണവും ശിൽപശാലയുടെ ഭാഗമായി നടന്നു.

error: Content is protected !!