ട്രെയിനിന് മുകളിൽ‍ കയറി ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

shock

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന് മുകളിൽ കയറി മറുവശത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കടുത്തുരുത്തി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥിയും എറണാകുളം കുമ്പളം സ്വദേശിയുമായ അദ്വൈത് ആണ് മരിച്ചത്.

കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഷോക്കേറ്റത്. 90 ശതമാനം പൊളളലേറ്റ വിദ്യാര്‍ത്ഥി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

error: Content is protected !!