സ്ത്രീ ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം 17 ന്

തൃശൂർ: സ്ത്രീ ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം നാളെ (സെപ്റ്റംബർ 17) രാവിലെ 10:45 ന് ഒല്ലൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ കേന്ദ്ര പെട്രോളിയം – പ്രകൃതി വാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി നിർവ്വഹിക്കും. ഉദ്ഘാടനച്ചടങ്ങിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ജനങ്ങളോട് സംസാരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റഹീം വീട്ടിപ്പറമ്പിൽ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എൻ.എ ഷീജ, എൻ.എച്ച്.എസ്. ആർ.സി പബ്ലിക് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ലീഡ് കൺസൾട്ടന്റ്, ഡോ. കെ.എസ് പ്രശാന്ത്, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ, ജില്ലാ ടി.ബി. ഓഫീസർ ഡോ. അജയ് രാജൻ, ഒല്ലൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഐശ്വര്യ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഇൻ ചാർജ്ജും സ്വസ്ഥ നാരി സശക്ത് പരിവാർ ക്യാമ്പയിൻ നോഡൽ ഓഫീസറുമായ ഡോ. നിർമ്മൽ തുടങ്ങിയവർ പങ്കെടുക്കും.