വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ്

പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും ആശയങ്ങൾ പങ്കുവെക്കാനും യുവാക്കൾക്ക് അവസരം
നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൽ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും ആശയങ്ങൾ പങ്കുവെക്കാനും യുവാക്കൾക്ക് അവസരം.
പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയിൽ, ‘വികസിത് ഭാരത് ക്വിസ് 2025’ ഒക്ടോബർ 15 വരെ ഓൺലൈനായി നടത്തും. കേന്ദ്ര സർക്കാരിൻ്റെ
https://mybharat.gov.in/ എന്ന ‘മേരാ യുവ ഭാരത്’ പോർട്ടൽ വഴിയാണ് ക്വിസ് സംഘടിപ്പിക്കുന്നത്.
ക്വിസിൽ വിജയിക്കുന്നവർക്ക് നാഷണൽ യൂത്ത് ഫെസ്റ്റിവലിലെ അടുത്തഘട്ട മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. സംസ്ഥാനതല മത്സരത്തിൽ വിജയിക്കുന്നവരെ ദേശീയതല പരിപാടിയായ ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗി’ലേക്ക് തെരഞ്ഞെടുക്കും. ക്വിസിൽ ആദ്യ 10,000 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ https://mybharat.gov.in/quiz/quiz_dashboard/UzZIZmhEeWt6bmtzcGg1ZHQ1dWc3QT09 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ- 6282296002