24കാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പൊലീസ്

കൊലപാതകത്തിന് കാരണം കുടുംബ വഴക്കെന്ന് നിഗമനം
പാലക്കാട്: മണ്ണാർക്കാട് എലുമ്പുലാശേരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കോട്ടയം സ്വദേശിനിയായ അഞ്ചുമോളെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിലാണ് യുവതിമരിച്ചത് ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഭർത്താവ് യുഗേഷിന്റെ അറസ്റ്റ് മണ്ണാർക്കാട് പൊലീസ് രേഖപ്പെടുത്തി.