‘സന്തോഷ’ത്തിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടി അബ്ദുൽ ആദിൽ
സന്തോഷം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ 16 ബ്ലോക്കുകളിൽ നിന്നായി 32 ബാലസഭ കുട്ടികൾ പങ്കെടുത്തു. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ…..

കുടുംബശ്രീ ജില്ലാ മിഷൻ തൃശൂർ ന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി കിലയിൽ വെച്ച് ജില്ലാതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. ‘സന്തോഷം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ 16 ബ്ലോക്കുകളിൽ നിന്നായി 32 ബാലസഭ കുട്ടികൾ പങ്കെടുത്തു. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ നിന്നും പങ്കെടുത്ത അബ്ദുൽ ആദിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ഒന്നാം സമ്മാനം കിട്ടിയ ഫോട്ടോ
കൂടാതെ കാശിനാഥ് അടാട്ട് ഗ്രാമപഞ്ചായത്ത്, റൂബൻ ബിജോയ് ഗുരുവായൂർ നഗരസഭ, സ്നിയ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്, ഭദ്ര എന്നിവർ പ്രോത്സാഹന സമ്മാനം നേടി. ജില്ലാ മിഷൻ കോഡിനേറ്റർ ഇൻചാർജ് കെ രാധാകൃഷ്ണൻ സമ്മാനദാനം നിർവ്വഹിച്ചു.
അസി. ജില്ലാ മിഷൻ കോഡിനേറ്റർ പ്രസാദ് കെ. കെ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ ആദർശ് പി ദയാൽ സ്വാഗതവും ബ്ലോക്ക് കോർഡിനേറ്റർ ജ്യോതി നന്ദിയും പറഞ്ഞു.
പ്രശസ്ത ഫോട്ടോഗ്രാഫർ അനിരുദ്ധ് മുതുവറ കുട്ടികൾക്ക് ഫോട്ടോഗ്രാഫിയെ കുറിച്ച് ക്ലാസ് എടുത്തു. മികച്ച അഞ്ച് സൃഷ്ടികൾ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിന് അയച്ച് നൽകുന്നതായിരിക്കും.