പുത്തൂർ സുവോളജിക്കൽ പാർക്ക് ഒക്ടോബർ 28ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

336 ഏക്കറിൽ വികസിച്ചു കിടക്കുന്ന പാർക്കിൽ നിരവധി വൈവിധ്യങ്ങളാണ് കാഴ്ച്ചക്കാർക്കായി ഒരുക്കിയിട്ടുള്ളത് 23 ആവാസ ഇടങ്ങളാണ് പാർക്കിനുള്ളിൽ ഒരുക്കിയിരിക്കുന്നത്….

download

തൃശൂർ: ഉദ്ഘാടനത്തിന് ഒരുങ്ങി പുത്തൂർ സുവോളജിക്കൽ പാർക്ക്. ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക് നാടിന് സമർപ്പിക്കും. 336 ഏക്കറിൽ വികസിച്ചു കിടക്കുന്ന പാർക്കിൽ നിരവധി വൈവിധ്യങ്ങളാണ് കാഴ്ച്ചക്കാർക്കായി ഒരുക്കിയിട്ടുള്ളത് 23 ആവാസ ഇടങ്ങളാണ് പാർക്കിനുള്ളിൽ ഒരുക്കിയിരിക്കുന്നത്.

ഓസ്ട്രേലിയൻ സു ഡിസൈനറായ ജോൺ കോ യുടെ ഡിസൈനിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ.

ആഫ്രിക്കൻ സുളു ലാൻഡ് സോൺ, കൻഹ സോൺ, സൈലന്റ് വാലി സോൺ, ഇരവിപുരം സോൺ തുടങ്ങി ഓരോ ഇനങ്ങൾക്കും അനുയോജ്യമായ വിധം ആവാസ വ്യവസ്ഥകൾ ഒരുക്കിയും അടച്ചിടാതെ സ്വതന്ത്രമായി വിരഹിക്കാൻ കഴിയുന്ന തരത്തിലുമാണ് ഓരോ സോണുകളും തയ്യാറാക്കി മൃഗശാല രൂപകൽപന ചെയ്തിരിക്കുന്നത്. സഞ്ചാരികൾക്ക് അവയെ കാണാനും ഇത് കൂടുതൽ സൗകര്യവുമാവും. സഞ്ചാരികളിൽ നിന്ന് കൃത്യമായ അകലം പാലിക്കാനും സുരക്ഷ ഉറപ്പുവരുത്താനും പറ്റുന്ന കിടങ്ങുകളുണ്ട്. രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങുന്ന പക്ഷികൾ, ഉരുക്കൾ എന്നിവയ്ക്കും പ്രത്യേക സോൺ തയ്യാറാക്കുന്നുണ്ട്.

തൃശൂർ മൃഗശാലയിൽ നിന്നും മൃഗങ്ങളെയും പക്ഷികളേയും സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. കേരളത്തിനു പുറത്തു നിന്നുമുള്ള മൃഗശാലകളിൽ നിന്നും വെള്ളക്കടുവകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ പാർക്കിൽ എത്തിക്കും. കൂടാതെ എല്ലാ ഭൂഖണ്ഡങ്ങളിലേയും മൃഗങ്ങളെ കണ്ട് ആസ്വദിക്കാൻ കഴിയുന്ന ഹോളോഗ്രാം സൂ കൂടി പാർക്കിൽ ഒരുങ്ങുകയാണ്. അതോടൊപ്പം പാർക്കിനോട് ചേർന്ന് തന്നെ പെറ്റ് സു കൂടി ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികളായിട്ടുണ്ട്.

പാർക്ക് തുറക്കുന്നതോടെ ഒല്ലൂരിലെ ടൂറിസം കോറിഡോറിൻ്റെ പ്രധാനപ്പെട്ട ഇടമായി പുത്തൂർ മാറുമെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. പാർക്കിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനും ബിഎം ബിസി നിലവാരത്തിൽ നിമിക്കുന്നതിനും സർക്കാർ ഫണ്ട് അനുവദിച്ചു. ഭൂമി ഏറ്റെടുത്ത് ഇപ്പോൾ റോഡിൻ്റെ നിർമാണ പ്രവൃത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. റോഡ് നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 47.30 കോടി രൂപയും റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് 41.29 കോടി രൂപയുമാണ് അനുവദിച്ചത്.

error: Content is protected !!