നിയന്ത്രണം വിട്ട് ബൈക്ക് ഇടിച്ച് പരിക്ക്
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനകത്ത് ബൈക്ക് അപകടത്തിൽപ്പെട്ടു. തൃശ്ശൂർ ഭാഗത്തുനിന്നും…

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനകത്ത് ബൈക്ക് അപകടത്തിൽപ്പെട്ടു. തൃശ്ശൂർ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിന് പുറകിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരൻ തെറിച്ചു വീണു പരിക്കുപറ്റി. കൊല്ലംകോട് സ്വദേശി മാധവനാണ് പരിക്കുപറ്റിയത്. ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വാർത്തകൾക്ക് 🌐ചാനൽ ഫോളോ ചെയ്യുക 👇🏼
https://whatsapp.com/channel/0029Vb6Utpo545unwwEaTg1i