72 -ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം; സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു

തൃശൂർ സിവിൽ ലൈൻ റോഡിലുള്ള സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിലെ സർക്കിൾ സഹകരണ യൂണിയൻ ഹാളാണ് സ്വാഗത സംഘം ഓഫീസ് ആയി പ്രവർത്തിക്കുന്നത്…..

WhatsApp Image 2025-09-29 at 5.32.48 PM

തൃശൂർ: 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗത സംഘം ഓഫീസ് പ്രവർത്തനാരംഭിച്ചു. കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം. കെ. കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാന സഹകരണ യൂണിയൻ അം​ഗം ലളിത ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വാരാഘോഷത്തിന്റെ ലോഗോ പ്രകാശനം തൃശൂർ ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) ജൂബി ടി. കുര്യാക്കോസ് നിർവ്വഹിച്ചു. തൃശൂർ സിവിൽ ലൈൻ റോഡിലുള്ള സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിലെ സർക്കിൾ സഹകരണ യൂണിയൻ ഹാളാണ് സ്വാഗത സംഘം ഓഫീസ് ആയി പ്രവർത്തിക്കുന്നത്.

സഹകരണ ഓഡിറ്റ് ജോയിൻ്റ് ഡയറക്ടർ എൻ. വിജയകുമാർ, തൃശൂർ അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) കെ. എസ്. രാമചന്ദ്രൻ, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ ടി.കെ. ഉണ്ണികൃഷ്ണൻ, പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം അസോസിയേഷൻ പ്രസിഡൻ്റ് ഇ. സുനിൽ കുമാർ, തൃശൂർ സർക്കിൾ സഹകരണ യൂണിയൻ അംഗം സുനിൽ അന്തിക്കാട്, തൃശൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ആർ. വർഗ്ഗീസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

കൂടുതൽ വാർത്തകൾക്ക് 🌐ചാനൽ ഫോളോ ചെയ്യുക 👇🏼
https://whatsapp.com/channel/0029Vb6Utpo545unwwEaTg1i

error: Content is protected !!