കേരള ബാങ്ക് നവംബർ 1 മുതൽ ആർബിഐ ഓംബുഡ്‌സ്‌മാൻ പരിധിയിൽ

കേരള ബാങ്ക് നവംബർ 1 മുതൽ റിസർവ് ബാങ്ക് ഓംബുഡ്‌സ്‌മാൻ്റെ പരിധിയിലാകും. രാജ്യത്തെ എല്ലാ സംസ്‌ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഈ തീയതി മുതലാണ് ആർബിഐയുടെ പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാകുന്നത്. നിലവിൽ കേരള സഹകരണ സംഘം നിയമം പ്രകാരമുള്ള കേരള കോ-ഓപ്പറേറ്റീവ് ഓംബുഡ്സ്മാൻ സ്കീമിലാണ് കേരള ബാങ്ക് ഉൾപ്പെട്ടിരിക്കുന്നത്.
പുതിയ ഉത്തരവോടെ സംസ്‌ഥാന സഹകരണ ബാങ്കുകൾക്കെതിരെയള്ള പരാതികളിൽ 30 ദിവസത്തിനകം മറുപടി നൽകാതിരിക്കുകയോ, നൽകുന്ന മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ ഇനി ആർബിഐ ഓംബുഡ്സ്മാനെ സമീപിക്കാം.