ഫ്ലാഷ് മോബ് ഒന്നാം സ്ഥാനം ഒല്ലൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്

തൃശ്ശൂർ എക്സൈസ് വിമുക്തി മിഷൻ നേർകൂട്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ വിമല കോളേജിൽ സംഘടിപ്പിച്ച ജില്ലാതല ലഹരിവിരുദ്ധ ഫ്ലാഷ് മോബ് മത്സരത്തിൽ ഒല്ലൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന് ഒന്നാം സ്ഥാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജ്, തൃശ്ശൂർ വിമല കോളേജ് എന്നീ കോളേജുകൾക്ക് ലഭിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും ഫലകവുമാണ് പുരസ്കാരം.
അസി. എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ എ.ആർ നിഗീഷ് മത്സരം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. സുഭാഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിമല കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബീന ജോസ് അധ്യക്ഷയായി. തൃശ്ശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. പ്രമോദ് പദ്ധതി വിശദീകരണം നടത്തി. തിയേറ്റർ ആർട്ടിസ്റ്റും ജോൺ മത്തായി സെൻ്റർ ഡയറക്ടറുമായ ഡോ. ശ്രീജിത്ത് രമണനാണ് വിധി നിർണയവും പ്രഖ്യാപനവും നടത്തിയത്. വിമല കോളേജ് നേർകൂട്ടം കോ ഓർഡിനേറ്ററും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. കെ. ബിനു, വിമുക്തി ജില്ലാ കോഡിനേറ്റർ ഷഫീഖ് യൂസഫ്, അസി. എക്സൈസ് ഇൻസ്പെക്ടർ പി. രാമചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം കോളേജുകൾ പങ്കെടുത്തു.