105 പേർ രക്തം ദാനം ചെയ്തു; അമല ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിച്ചു

Amala

അമലനഗർ: അമല കോളേജ് ഓഫ് അലെയ്ഡ് ഹെൽത്ത് സയൻസസിലെ വിദ്യാർത്ഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും അമല ബ്ലഡ് സെൻ്ററിൻ്റെയും നേതൃത്വത്തിൽ, ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിച്ചു. ഡോക്ടർമാരും നഴ്സുമാരും വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും പൊതു ജനങ്ങളും ഉൾപെടെ 105 പേർ രക്തം ദാനം ചെയ്തു.

സിസ്റ്റർ ഡോക്ടർ ലീനസ് , ദേശീയ സന്നദ്ധ രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് സന്ദേശം നൽകി. അമല ചാപ്പലിൽ നടന്ന പൊതു മീറ്റിങ്ങിൽ, 135 തവണ രക്തം ദാനം ചെയ്ത ടൈനി ഫ്രാൻസിസ് പടിക്കലയെ പൊന്നാടയണിച്ച് ആദരിച്ചു. ജോയിൻ്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി , ഫാ. ജെയ്സൺ മുണ്ടൻമാണി, ഫാ. ഷിബു പുത്തൻ പുരക്കൽ, അമല അലെയ്ഡ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ, പ്രൊഫസർ, ഷീബ ഭാസ്കർ, ട്രാൻസ് ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി, ഡോ. വിനു വിപിൻ, ക്യാമ്പ് ഓർഗനൈസർ, നൗഷാദ് , DMLT വിദ്യാർത്ഥിനി അനാമിക വിനോദ് എന്നിവർ പ്രസംഗിച്ചു.

സനദ്ധ രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ചവരെയും തുടർച്ചയായി രക്തം ദാനം ചെയ്തവരെയും മീറ്റിങ്ങിൽ മെമൻ്റോ നൽകി ആദരിച്ചു. 200 അംഗങ്ങളെ പങ്കെടുപ്പിച്ച് രക്ത ദാനത്തിൻ്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് അമല അലയ്ഡ് ഹെൽത്ത് സയൻസസ് വിദ്യാർത്ഥികൾ റാലിയും, മൈ മും, ഫ്ലാഷ് മോബും നടത്തി. രക്തദാനത്തിൻ്റെ സന്ദേശം ലോകം മുഴുവൻ എത്തിക്കുന്നതിൻ്റെ പ്രതീകമായി അമല ആശുപത്രി, ജോയിൻ്റ് ഡയറക്ടർ, പ്രാവിനെ പറത്തി. തുടർന്ന് , അലെയ്ഡ് ഹെൽത്ത് സയൻസ് വിഭാഗം സംഘടിപ്പിച്ച AI പോസ്റ്റർ, ട്രോൾ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

കൂടുതൽ വാർത്തകൾക്ക് 🌐ചാനൽ ഫോളോ ചെയ്യുക 👇🏼
https://whatsapp.com/channel/0029Vb6Utpo545unwwEaTg1i

https://chat.whatsapp.com/EAYisCqWvNuJfxgGGQsE6V

error: Content is protected !!