തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 25 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ കൂടി നിശ്ചയിച്ചു
തൃശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂർ, പഴയന്നൂർ, മുല്ലശ്ശേരി, കൊടകര ബ്ലോക്കുകളിലെ 25 ഗ്രാമ പഞ്ചായത്തുകളുടെ സംവരണ പട്ടിക കൂടി ഇന്നലെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. തൃശ്ശൂർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നറുക്കെടുപ്പിലൂടെയാണ് പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായി വാർഡുകൾ നിശ്ചയിച്ചത്.
ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബർ 16 വരെ തുടരും.18 ന് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 21ന് തൃശ്ശൂർ ജില്ലാപഞ്ചായത്തിലേക്കുമുള്ള നറുക്കെടുപ്പും നടക്കും.
ഗ്രാമപഞ്ചായത്തുകൾ തിരിച്ചുള്ള സംവരണ പട്ടിക താഴെ നൽകുന്നു:
ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത്:
ചൂണ്ടൽ: പട്ടികജാതി സ്ത്രീ സംവരണം: 13- എരനെല്ലൂർ. പട്ടികജാതി സംവരണം : 2- ചൂണ്ടൽ. സ്ത്രീ സംവരണം: 1- പെലക്കാട്ട് പയ്യൂർ, 4- ചിറനെല്ലൂർ, 6- കേച്ചേരി നോർത്ത്, 7- പട്ടിക്കര, 11-പെരുവൻമല, 12- മഴുവഞ്ചേരി, 14- കേച്ചേരി സെൻ്റർ, 17-വെട്ടുകാട്, 18- തായങ്കാവ്
ചൊവന്നൂർ: പട്ടികജാതി സംവരണം : 12-കവണംചിറ്റൂർ, സ്ത്രീ സംവരണം: 1-മാഞ്ചേരി, 2- പൂശപ്പിള്ളി, 5-പഴുതാന-വടക്കുമുറി, 7-പഴുതാന വെസ്റ്റ്, 9-പുതുശ്ശേരി വെസ്റ്റ്, 11 മാന്തോപ്പ്, 14 ചൊവ്വന്നൂർ
കടവല്ലൂർ: പട്ടികജാതി സ്ത്രീ സംവരണം:13- ആൽത്തറ, 18- കരിക്കാട് ഈസ്റ്റ്, പട്ടികജാതി സംവരണം : 5- കോടത്തുംകുണ്ട്, സ്ത്രീ സംവരണം: 1-കടവല്ലൂർ കിഴക്ക്, 3-കല്ലുംപുറം, 4-വട്ടമാവ്, 6-പാതാക്കര, 8- ഒറ്റപ്പിലാവ്, 10-അറക്കൽ, 11- തിപ്പിലശ്ശേരി, 12-പള്ളിക്കുളം, 17-പരുവക്കുന്ന്
കണ്ടാണശ്ശേരി: പട്ടികജാതി സംവരണം : 17- ആയിരംകുളം, സ്ത്രീ സംവരണം: 2-കരിയന്നൂർ, 3- ചൊവല്ലൂർ-കണ്ടാണശ്ശേരി, 4-കണ്ടാണശ്ശേരി, 6-കലാനഗർ, 9- ആളൂർ, 11-മറ്റം, 12-മറ്റം വെസ്റ്റ്, 13-വല്ല്യാടംകര, 14-വടുതല
കാട്ടകാമ്പാൽ: പട്ടികജാതി സ്ത്രീ സംവരണം: 2-രാമൻപുരം, 13-പട്ടിത്തടം, പട്ടികജാതി സംവരണം : 14-കരിയാമ്പ്ര, സ്ത്രീ സംവരണം: 4- കാഞ്ഞിരത്തിങ്കൽ, 7- പഴഞ്ഞി വെസ്റ്റ്, 8- അയിഞ്ഞൂർ വെസ്റ്റ്, 9- അയിഞ്ഞൂർ ഈസ്റ്റ്, 12-ജെറുസലേം, 15- മൂലേപ്പാട്ട്, 17-ആനപറമ്പ്
പോർക്കുളം: പട്ടികജാതി സ്ത്രീ സംവരണം: 10-കല്ലഴിക്കുന്ന്, പട്ടികജാതി സംവരണം :12-വേദക്കാട്, സ്ത്രീ സംവരണം: 3-പോർക്കുളം സെൻ്റർ, 6-അക്കിക്കാവ് വെസ്റ്റ്, 9-അകതിയൂർ സെൻ്റർ, 11- പാറേമ്പാടം, 13- പോസ്റ്റ് ഓഫീസ്, 14-വെട്ടിക്കടവ്
കടങ്ങോട്: പട്ടികജാതി സ്ത്രീ സംവരണം: 4-കടങ്ങോട് മിൽ സെൻ്റർ, 13-വെള്ളറക്കാട് ആദൂർ, പട്ടികജാതി സംവരണം :11- വെള്ളത്തേരി, സ്ത്രീ സംവരണം: 2-നെല്ലിക്കുന്ന്-പരപ്പ്, 5-മണ്ടംപറമ്പ്, 7 -കടങ്ങോട് തെക്കുംമുറി, 8-പാഴിയോട്ടുമുറി, 12- ആദൂർ, 14-എയ്യാൽ പാറപ്പുറം, 16- ചിറ്റിലങ്ങോട്, 20-പന്നിത്തടം-ചിറമനേങ്ങാട്, 21- കിടങ്ങൂർ എകെജി നഗർ
വേലൂർ: പട്ടികജാതി സ്ത്രീ സംവരണം: 3- പഴയങ്ങാടി, 17-തലക്കോട്ടുകര ഈസ്റ്റ്, പട്ടികജാതി സംവരണം : 13-കിരാലൂർ, സ്ത്രീ സംവരണം: 2-വെള്ളാറ്റഞ്ഞൂർ, 4-തയ്യൂർ, 7-കോടശ്ശേരി, 9 -വെങ്ങിലശ്ശേരി, 14-വില്ലംകോട്, 15-കുറുമാൽ, 16-വേലൂർ, 18- തണ്ടിലം
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്
ചേലക്കര: പട്ടികജാതി സ്ത്രീ സംവരണം: 22-ചേലക്കര, 23- ചേലക്കര നോർത്ത്, പട്ടികജാതി സംവരണം : 12- പങ്ങാരപ്പിള്ളി, സ്ത്രീ സംവരണം: 1-വെങ്ങാനല്ലൂർ പടിഞ്ഞാറ്റുമുറി, 4-വെങ്ങാനെല്ലൂർ കിഴക്കുമുറി, 5-നാട്യൻചിറ, 7-പുലക്കോട് വടക്കുമുറി, 8-പുലക്കോട് തെക്കുമുറി, 11-കാളിയാറോഡ്, 13-പടിഞ്ഞാറെ പങ്ങാരപ്പിള്ളി, 14- അന്തിമഹാകാളൻകാവ്, 15-പത്തുംകുടി, 17-കുറുമല പടിഞ്ഞാറ്റുമുറി
വള്ളത്തോൾ നഗർ: പട്ടികജാതി സ്ത്രീ സംവരണം:8-വെട്ടിക്കാട്ടിരി, പട്ടികജാതി സംവരണം :15- പുതുശ്ശേരി സ്കൂൾ, സ്ത്രീ സംവരണം: 3-മ്യൂസിയം, 4-ചെറുതുരുത്തി ടൌൺ, 6- ഒന്നാം മൈൽ, 9-വെട്ടിക്കാട്ടിരി സ്കൂൾ, 11- നമ്പുള്ളി പറമ്പ്, 12- ഇരട്ടക്കുളം, 14-ചേയിക്കൽ, 16-നെടുമ്പുര
കൊണ്ടാഴി: പട്ടികജാതി സ്ത്രീ സംവരണം:1-മായന്നൂർ കടവ്, 16-മാങ്കുളം, പട്ടികജാതി സംവരണം : 13-മേലേമുറി, സ്ത്രീ സംവരണം: 2-ഗാന്ധി ആശ്രമം, 4-മായന്നൂർ കാവ്, 6-പാറമേൽപടി സൌത്ത്, 12- പ്ലാൻ്റേഷൻ, 14- ചിറങ്കര, 15- ഉള്ളാട്ടുകുളം
പാഞ്ഞാൾ: പട്ടികജാതി സ്ത്രീ സംവരണം:7-പെങ്കുളം സെൻ്റർ, 16-പാഞ്ഞാൾ, പട്ടികജാതി സംവരണം : 9-കിള്ളിമംഗലം സെൻ്റർ, സ്ത്രീ സംവരണം: 3-തൊഴുപ്പാടം സെൻ്റർ,4-തൊഴുപ്പാടം തെക്കുമുറി, 5- കീഴില്ലം, 6-കുളമ്പ്, 8- കിള്ളിമംഗലം വടക്കുമുറി, 12-പാഞ്ഞാൾ തെക്കുമുറി, 17- ദളപതി
പഴയന്നൂർ: പട്ടികജാതി സ്ത്രീ സംവരണം: 3-കുന്നത്തറ, 8 -കുന്നംപുള്ളി, പട്ടികജാതി സംവരണം :2-കല്ലംപറമ്പ്, 4-കോടത്തൂർ, സ്ത്രീ സംവരണം:1-നീർണ്ണമുക്ക്, 6-കല്ലേപ്പാടം, 7-പാറക്കൽ, 9-പൊറ്റ, 13-എളനാട്, 14-നീളംപള്ളിയാൽ, 16-പരുത്തിപ്ര, 17-വെണ്ടോക്കുംപറമ്പ്, 18-കുമ്പളക്കോട്, 21- അത്താണിപറമ്പ്
തിരുവില്ല്വാമല: പട്ടികജാതി സ്ത്രീ സംവരണം: 15 തിരുവില്ല്വാമല, 16- കാട്ടുകുളം, പട്ടികജാതി സംവരണം :5-പാമ്പാടി, 12-ആക്കപറമ്പ്, സ്ത്രീ സംവരണം:3- കയറമ്പാറ, 4-കൂടാരംകുന്ന്, 8-കിഴക്കുമുറി, 10-കൂട്ടുപാത, 11-പൂതനക്കര, 14- മലവട്ടം, 17-ഒരലാശ്ശേരി, 18 -എരവത്തൊടി
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
മുല്ലശ്ശേരി: പട്ടികജാതി സ്ത്രീ സംവരണം: 4-പേനകം, പട്ടികജാതി സംവരണം :3-അംബേദ്ക്കർ ഗ്രാമം, സ്ത്രീ സംവരണം:2-പെരുവല്ലൂർ, 7-പതിയാർകുളങ്ങര, 9-മാനിന,11- ശാന്തിഗ്രാമം, 12 പൂഞ്ചിറ,13 കോർളി,14- മുല്ലശ്ശേരി സെൻ്റർ,
പാവറട്ടി: പട്ടികജാതി സംവരണം 10 – കണ്ണംതൃക്കോവിൽ, സ്ത്രീ സംവരണം 1-കാളാനി, 2-കുന്നത്തൂർ, 4-വിളക്കാട്ടുപാടം, 5-പാവറട്ടി ഈസ്റ്റ്, 6-മനപ്പടി, 8-പുത്തനമ്പലം, 12-വെട്ടിക്കൽ, 13-തത്തകുളങ്ങര
വെങ്കിടങ്ങ് : പട്ടികജാതി സ്ത്രീ സംവരണം: 10- കോഞ്ചിറ, പട്ടികജാതി സംവരണം :9-കരുവന്തല ഈസ്റ്റ്, സ്ത്രീ സംവരണം:1- പാടൂർ വെസ്റ്റ്, 3- പാടൂർ സെൻ്റർ, 4- വെങ്കിടങ്ങ് വെസ്റ്റ്, 5- വെങ്കിടങ്ങ് സെൻ്റർ, 6-വെങ്കിടങ്ങ്, 8- വെങ്കിടങ്ങ് ഈസ്റ്റ്, 13- മേച്ചേരിപ്പടി, 15- കോടമുക്ക്
എളവള്ളി : പട്ടികജാതി സംവരണം 9-എളവള്ളി, സ്ത്രീ സംവരണം 3-കിഴക്കേത്തല,8-മണച്ചാൽ,10-ഉല്ലാസ് നഗർ, 11-പണ്ടാറക്കാട്,13-കാട്ടേരി, 15- കാക്കശ്ശേരി, 16- പുതുനഗർ, 17 -പടിവരമ്പ്, 18-ജനശക്തി
കൊടകര ബ്ലോക്ക് പഞ്ചായത്ത്
അളഗപ്പ നഗർ :
പട്ടികജാതി സംവരണം. 1-ആമ്പല്ലൂർ, സ്ത്രീ സംവരണം 2-വെണ്ടോർ വെസ്റ്റ്, 3-വെണ്ടോർ നോർത്ത്,7-പച്ചളിപ്പുറം, 8-പൂക്കോട്, 9-മണ്ണംപേട്ട ഈസ്റ്റ്,12-പയ്യാക്കര,13-വരാക്കര,14-പുളിഞ്ചോട്, 16-തെക്കേക്കര,18- ചുങ്കം
കൊടകര : പട്ടികജാതി സ്ത്രീ സംവരണം: 6-പേരാമ്പ്ര നോർത്ത്, പട്ടികജാതി സംവരണം 19-മനക്കുളങ്ങര, സ്ത്രീസംവരണം: 3-കൊടകര ഈസ്റ്റ്, 7-ചിറക്കഴ,11-പേരാമ്പ്ര സൌത്ത്,13-പേരാമ്പ്ര വെസ്റ്റ്,14-മരത്തംപിള്ളി,15-ശക്തിനഗർ,17-പുലിപ്പാറ,18-കാരൂർ, 20-വഴിയമ്പലം
മറ്റത്തൂർ : പട്ടികജാതി സ്ത്രീ സംവരണം: 5-വടക്കേകോടാലി, 16-മാങ്കുറ്റിപ്പാടം. പട്ടികജാതി സംവരണം 23-ചുങ്കാൽ, സ്ത്രീ സംവരണം 2-നാഡിപ്പാറ,
4-മൂന്നുമുറി, 7-മുരിക്കുങ്ങൽ, 18-കിഴക്കേകോടാലി, 9-കൊടുങ്ങ, 12-കോപ്ലിപ്പാടം, 13-മോനൊടി, 15-തെക്കേകോടാലി, 17-ഒമ്പതുങ്ങൽ, 20-മറ്റത്തൂർകുന്ന്
നെന്മണിക്കര : പട്ടികജാതി സ്ത്രീ സംവരണം 14-ചിറ്റിശ്ശേരി സെന്റർ. പട്ടികജാതി സംവരണം 8-പാഴായി സെന്റർ. സ്ത്രീ സംവരണം 3-തലവണിക്കര, 4-പുലക്കാട്ടുക്കര, 6-പാഴായി, 7-ചെറുവാൾ, 11-പാലേക്കര, 12-ചിറ്റിശ്ശേരി സൗത്ത്, 13-എറവക്കാട്
പുതുക്കാട് : പട്ടികജാതി സ്ത്രീ സംവരണം 1-വടക്കേ തൊറവ്, 10-ചെങ്ങാലൂർ. പട്ടികജാതി സംവരണം 7-വളഞ്ഞൂപാടം, സ്ത്രീ സംവരണം – 2-പുതുക്കാട്, 4-കാഞ്ഞൂർ, 6-സ്നേഹപുരം, 9-സൂര്യഗ്രാമം, 11-കുണ്ടുകടവ്, 14-ചാക്കോച്ചിറ, 17-ബ്ലോക്ക് ഓഫീസ്
തൃക്കൂർ : പട്ടികജാതി സ്ത്രീ സംവരണം: 16-കല്ലൂർ, പട്ടികജാതി സംവരണം: 7-പൂണിശ്ശേരി, സ്ത്രീ സംവരണം: 3-വാരിയത്തൊടി, 4-പള്ളിയറ, 5-മതിക്കുന്ന്, 6-കോട്ടായി, 8-മാവിൻചുവട്, 9-ഭരത, 12-കാവല്ലൂർ, 14- പാലക്കപ്പറമ്പ്, 19-അത്താണി
വരന്തരപ്പിള്ളി: പട്ടികജാതി സ്ത്രീ സംവരണം: 2-കോരനൊടി, പട്ടികജാതി സംവരണം: 16-പിടിക്കപ്പറമ്പ്, സ്ത്രീ സംവരണം: 1-വടാന്തോൾ 4-വടക്കുമുറി, 5-വേലൂപ്പാടം മഠം, 8-പാലപ്പിള്ളി, 9-എച്ചിപ്പാറ, 14-പൗണ്ട് -കാരികുളം കടവ്, 17-കുഞ്ഞക്കര, 19-തെക്കുമുറി, 21-ആറ്റപ്പിള്ളി,
22-മാട്ടുമല, 24-മാട്ടിൽദേശം