പുത്തൂർ സുവോളജിക്കൽ പാർക്ക്; ഒക്ടോബർ 18ന് കൊടിയേറ്റം
പത്ത് നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് നാളെത്തെ കൊടിയേറ്റത്തോടെ ….
പുത്തൂർ: നാളെ കൊടിയേറുകയാണ്. സുവോളജിക്കല്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ തന്നെയാണ് നാടും നാട്ടുക്കാരും ഏറ്റെടുത്തിരിക്കുന്നത്. പത്ത് നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് നാളെത്തെ കൊടിയേറ്റത്തോടെ തുടക്കമാവുന്നത്. രാവിലെ ഒമ്പതിന് പാര്‍ക്കിലെ സംഘാടക സമിതി ഓഫീസിന് മുന്നില്‍ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ കൊടി ഉയര്‍ത്തും.
പുത്തൂരിനെ സംബന്ധിച്ച് ഒരു വലിയ മാറ്റത്തിനുള്ള കൊടി കൂടിയാണ് ഉയരുന്നത്. ഏകദേശം 50 ലക്ഷത്തിലധികം സന്ദര്‍ശകര്‍ സന്ദർശകർ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടനത്തിനായി ഇനി പത്ത് ദിവസത്തെ കാത്തിരിപ്പ് മാത്രമാണുള്ളത്.
കൊടിയേറ്റത്തിന് ശേഷം രാവിലെ 9.30 ന് വിവിധ ആദിവാസി ഊരുകളിലെ കുട്ടികള്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തും. ഈ കുട്ടികള്‍ പാര്‍ക്ക് സന്ദര്‍ശിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.