വയോധികയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആലത്തൂർ: കാവശ്ശേരിയിൽ വയോധികയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാവശ്ശേരി ലക്ഷംവീട് മരുതം പാടം പൊന്നൻ്റെ ഭാര്യ ലക്ഷ്മി (79) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാവശ്ശേരി കൃഷി ഭവനു സമീപം സ്വകാര്യ വ്യക്തിയുടെ താൽക്കാലിക ഷെഡിലെ എർത്ത് കേബിളിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കാണുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ ആലത്തൂർ പോലീസ് സ്ഥലത്തെത്തി മൃതദ്ദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തേങ്ങ പെറുക്കാൻ പതിവായി പോവാറുള്ള ഇവർക്ക് ഷെഡിലെ എർത്ത് വയറിൽ കാൽ കുടുങ്ങിയാണ് ഷോക്കേറ്റത്. തോണിപ്പാടം സ്വദേശി സുബൈറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം.ഇവർ രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ നിന്നിറങ്ങിയതായി പറയുന്നു. മകൻ: ബാബു. മരുമകൾ: ഗിരിജ.