അറിയിപ്പ്: ജലവിതരണം തടസപ്പെടും

പീച്ചിയിലെ 20 എം.എൽ.ഡി. ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, തൃശ്ശൂർ പഴയ മുനിസിപ്പൽ പ്രദേശങ്ങളിൽ ഓഗസ്റ്റ് അഞ്ചിന് ശുദ്ധജല വിതരണം പൂർണമായും തടസപ്പെടും. ഉപഭോക്താക്കൾ ആവശ്യമുള്ള ശുദ്ധജലം വരും ദിവസങ്ങളിൽ ശേഖരിച്ചു വയ്‌ക്കേണ്ടതാണെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.