തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കരട് വോട്ടർ പട്ടിക ( ജൂലൈ 23 ന്) പ്രസിദ്ധീകരിച്ചു. കരട് വോട്ടർ പട്ടികയിന്മേലുളള അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഏഴ് ആണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അന്തിമ വോട്ടർ പട്ടിക ആഗസ്റ്റ് 30 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു. ഓൺലൈൻ അപേക്ഷകൾ കമ്മീഷന്റെ https://www.sec.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.