മണ്ണ് ലേലം ചെയ്യുന്നു

വടക്കാഞ്ചേരി പുഴ വികസനത്തിന്റെ ഭാഗമായി കരയിൽ നിക്ഷേപിച്ച മണ്ണ് ലേലം ചെയ്യുന്നു. ചലിപ്പാടം, മേലതിൽ പാലം, വടക്കാഞ്ചേരി പാലം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായുള്ള മണ്ണ് ആഗസ്റ്റ് ആറിന് രാവിലെ 11 മണിക്ക് തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷനിൽ വെച്ച് ലേലം ചെയ്യുന്നു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്നുമണിവരെ. കൂടുതൽ വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടുക.