യുവജന സംഗമം; സംഘാടക സമിതി രൂപീകരിച്ചു

അത്താണി: ഭരണഘടനയെ സംരക്ഷിക്കാം , മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്യാവാക്യം ഉയർത്തിപ്പിടിച്ച് ആഗസ്റ്റ് 15 ന് എഐവൈഎഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്താണിയിൽ സംഘടിപ്പിക്കുന്ന യുവജന സംഗമം സംഘാടകസമിതി എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം വിനീഷ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് രാഖിൽ അധ്യക്ഷത വഹിച്ച പരുപാടിയിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ. എം സതീശൻ, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ. ആർ ചന്ദ്രൻ, പി. കെ പ്രസാദ് , നിശാന്ത് മച്ചാട്, മണികണ്ഠൻ, കമൽ കുട്ടൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി പാർട്ടി മണ്ഡലം സെക്രട്ടറി എം. യു കബീർ, കൺവീനർ മണികണ്ഠൻ, ട്രഷറർ സി. ആർ രാജേഷ് എന്നിവരെ തെരഞ്ഞെടുത്തു.