ഈ മാസം 349 രൂപയ്ക്ക് വെളിച്ചെണ്ണഓണത്തിന് സബ്സിഡി നിരക്കിൽ രണ്ടു ലിറ്റർ

WhatsApp Image 2025-08-04 at 10.43.47 PM

തിരുവനന്തപുരം: ഓണത്തിന് സബ്‌സിഡി നിരക്കിൽ രണ്ടു ലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഈ മാസം ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപക്ക് സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാർഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വാങ്ങാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

അഞ്ചാം തീയതി ഓണത്തിനു സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാർഡുകാരന് സബ്‌സിഡി നിരക്കിൽ രണ്ടു ലിറ്റർ വെളിച്ചെണ്ണ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. വിപണിയിലെ മോശം വെളിച്ചെണ്ണ വിൽപന കണ്ടെത്താൻ ഭക്ഷസുരക്ഷാ വകുപ്പിന് നിർദേശം നൽകി. സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ഓണച്ചന്തകൾ സംഘടിപ്പിക്കും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസത്തെ മെഗാ ഓണച്ചന്തകളും 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസത്തെ ചന്തകളും സപ്ലൈകോ സംഘടിപ്പിക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകൾ സംഘടിപ്പിക്കും. സംസ്ഥാനതല ഓണച്ചന്ത തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിൽ മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ചന്തക്ക് തുടക്കമാകും. നിലവിൽ ഒരു റേഷൻ കാർഡിന് എട്ട് കിലോ അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വിതരണം ചെയ്യുന്നത്.

ഓണക്കാലത്ത് ഇതിനുപുറമെ കാർഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കിൽ ലഭ്യമാക്കും. എ.എ.വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണിസഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട ആറ് ലക്ഷത്തിലധികം ഓണക്കിറ്റുകൾ നൽകും. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് കിറ്റ് വിതരണം.

error: Content is protected !!