ഉഴവൂരിന്റെ നർമ്മകഥകൾ ഒരു പുസ്തകമാകുന്നു; പേര് നിർദ്ദേശിക്കുന്ന ഒരാൾക്ക് 5001 രൂപ സമ്മാനം

WhatsApp Image 2025-08-04 at 10.50.23 PM

കോട്ടയം: മലയാളികളെ കുടുകൂടാ ചിരിപ്പിച്ച അകാലത്തിൽ വിടപറഞ്ഞ ഉഴവൂർ വിജയന്റെ നർമ്മകഥകൾ ഒരു പുസ്തകമാക്കുന്നു. പ്രസംഗവേദികളിലും സുഹൃത്ത് വേദികളിലും ഒക്കെ അദ്ദേഹം വാരിവിതറിയ തമാശകൾ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് രൂപീകരിച്ച ഉഴവൂർ വിജയൻ ഫൗണ്ടേഷനാണ് പുസ്തകരൂപത്തിലാക്കുന്നത്. പുസ്തകത്തിന്റെ ടീസർ ലോഞ്ചിങ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നൽകി നിർവഹിച്ചു. പുസ്തകത്തിന് ഉചിതമായ പേര് നിർദ്ദേശിക്കുന്ന തിരഞ്ഞെടുക്കപ്പെടുന്നവരിൽ ഒരാൾക്ക് ഉഴവൂർ വിജയൻ ഫൗണ്ടേഷൻ 5001 രൂപ സമ്മാനം നൽകും. 2025 സെപ്റ്റംബർ 30 നകം പേരുകൾ വാട്സ്ആപ്പ് നമ്പർ 9961508181 ൽ എഴുതി അറിയിക്കുക.

error: Content is protected !!