ഞായറാഴ്ച വരെ ട്രെയിന്‍ സര്‍വീസുകളില്‍ പുനഃക്രമീകരണം

കൊച്ചി : പെരിയാറിനു കുറുകെയുള്ള റെയില്‍വേ മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അടുത്ത ഞായറാഴ്ച വരെ ട്രെയിന്‍ സര്‍വീസുകളില്‍ പുനഃക്രമീകരണം. എറണാകുളം- പാലക്കാട്, പാലക്കാട്- എറണാകുളം മെമു സര്‍വീസുകള്‍ നാളെയും ശനി, ഞായര്‍ ദിവസങ്ങളിലും റദ്ദാക്കിയിട്ടുണ്ട്.വരും ദിവസങ്ങളിലും ചില ട്രെയിനുകള്‍ വൈകി ഓടുമെന്നു റെയില്‍വേ വ്യക്തമാക്കി. അറ്റകുറ്റപ്പണികള്‍ ഞായറാഴ്ച വരെ തുടരും.