മാപ്പിളപ്പാട്ട് സംസ്ഥാനതല മഹോത്സവം 16ന്

തൃശൂര്‍: എടശ്ശേരി സി.എസ്.എം സെന്‍ട്രല്‍ സ്‌കൂളില്‍ തളിക്കുളം ഇശല്‍ഗാഥ മാപ്പിളപ്പാട്ട് സംസ്ഥാനതല മഹോത്സവം 16ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ നടക്കും.

സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍മാപ്പിള കലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് മാപ്പിളപ്പാട്ട് മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ഇശല്‍ തീരം രക്ഷാധികാരി ടി.എന്‍,പ്രതാപന്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.

മാപ്പിള കലാ സാഹിത്യ വേദിയുടെ പ്രഥമ അവാര്‍ഡും പ്രഖ്യാപിച്ചു. ഒ.എം.കരുവാരക്കുണ്ട്, ഗാനരചയിതാവ് ബി.കെ. ഹരി നാരായണന്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍. 10001 രൂപയും പ്രശസ്തി പത്രവും, ഉപഹാരവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുഹസിന്‍ തളിക്കുളം, ആരിഫ അബ്ദുള്‍ ഖാദര്‍, ഗഫൂര്‍ തളിക്കുളം,അക്ബറലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

error: Content is protected !!