ഗാന്ധിജി പ്രവർത്തിച്ച സ്ഥലങ്ങളുടെ കലാപ്രദർശനം ഒമ്പത് മുതൽ തൃശൂരിൽ

തൃശൂര്‍: വര്‍ഗീയതക്കെതിരെ പോരാടിയ നാളുകളില്‍ മഹാത്മാഗാന്ധിജി പ്രവര്‍ത്തിച്ച കഴിഞ്ഞ കാല സ്ഥലങ്ങളെ ബന്ധപ്പെടുത്തിയ കലാ പ്രദര്‍ശനം 9 മുതല്‍ 18 വരെ തൃശൂരില്‍ നടക്കും.

ഫോട്ടോഗ്രാഫര്‍ സുധീഷ് യെഴുവത്ത്, കവി പി.എന്‍. ഗോപി കൃഷ്ണന്‍, ചിത്രകാരന്‍ മുരളി ചീരോത്ത് എന്നിവര്‍ സഞ്ചാരം ചെയ്ത് രൂപപ്പെടുത്തിയ കലാവിഷ്‌കാരങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഒമ്പതിന് വൈകീട്ട് 5.30 ന് കേരള ലളിതകലാ അക്കാദമി അങ്കണത്തില്‍ കലാ പ്രദര്‍ശന ഉദ്ഘാടനം നടക്കും.

തൃശൂര്‍ സമദര്‍ശിയും ജനാധിപത്യ മതേതര കൂട്ടായ്മയുമാണ് പ്രദര്‍ശന സംഘാടകര്‍. തുഷാര്‍ ഗാന്ധി, ആനന്ദ് പട് വര്‍ദ്ധന്‍, എം.എ.ബേബി, ഗൗഹര്‍ റാസ, സുന്ദര്‍ സരൂക്കായ്, എസ്.പി. ഉദയകുമാര്‍,രേവതി ലോള്‍, സുനില്‍ പി. ഇളയിടം, പി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. എം.വി. നാരായണന്‍, എം.പി. സുരേന്ദ്രന്‍, പി.എന്‍. ഗോപി കൃഷ്ണന്‍, കെ.എല്‍. ജോസ്, എം. ശിവശങ്കരന്‍ പങ്കെടുത്തു.

error: Content is protected !!