ആർ.എസ്.എസ് തൊഴുത്തിൽ സർവകലാശാലകളെ കൊണ്ടു കെട്ടണ്ട; സർവകലാശാലകളിൽ സ്ഥിരം വി.സിമാർ വരണം: പി.എസ് സഞ്ജീവ്

ഏഴിന് എസ്.എഫ്.ഐ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വി.സിമാർ വരണമെന്നും സർവകലാശാലയിൽ തുടരുന്ന തെറ്റായ രീതികൾ തിരുത്തണമെന്നും എസ്.എഫ്.ഐ.
സർവകലാശകൾ സ്വാഭാവികമായ രീതിയിലേക്ക് എത്തണം. വി.സി മാർ സംഘപരിവാറിന്റെ ഏജന്റുകൾ ആകരുത്. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. വിദ്യാർത്ഥികളുടെ അക്കാദമിക വിഷയങ്ങളെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ബാധിക്കരുതെന്നും സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. 7ന് സർവകലശാലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ യുടെ പ്രതിഷേധം സംഘടിപ്പിക്കും.
കേരള സർവകലാശാലയിൽ വി.സി രാഷ്ട്രീയം കളിക്കുകയാണ്. ആർ.എസ്.എസ് തൊഴുത്തിൽ സർവകലാശാലകളെ കൊണ്ടു കെട്ടണ്ട.
സിൻഡിക്കേറ്റ് അംഗങ്ങൾക്ക് വിദ്യഭ്യാസ യോഗ്യത ഇല്ല എന്ന് വി.സി പറയുന്നത് നിലവാരക്കുറവ് കൊണ്ടാണെന്നും പി.എസ് സഞ്ജീവ് പറഞ്ഞു. സിൻഡിക്കേറ്റ് ഒന്നിനും കൊള്ളില്ലന്ന വിസിയുടെ പ്രസ്താവന ആർ.എസ്.എസ് കേന്ദ്രീകൃതമാണ്.
താനാണ് എല്ലാത്തിനും അധികാരം എന്നാണ് വിസി വിചാരിക്കുന്നത്. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട് ഇയർ ഔട്ട് സംവിധാനം റദ്ദാക്കിയത് സ്വാഗതാർഹമാണ്. ഇയർ ഔട്ട് സമ്പ്രദായം പൂർണമായും ഒഴിവാക്കണമെന്നും പി. എസ് സഞ്ജീവ് പറഞ്ഞു.