തൃശൂർ ഗവ. എൻജിനീയറിങ് കോളേജിൽ താത്കാലിക നിയമനം

തൃശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ എൻജിനിയറിങ് വിഭാഗത്തിലെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കൽ (മെഷിനിസ്റ്റ് – 3, ടർണർ – 1), ഇലക്ട്രിക്കൽ (ഇലക്ട്രിഷ്യൻ – 5, വയർമാൻ – 2) വകുപ്പിലെ ലാബ് / വർക്ക്ഷോപ്പിൽ നിലവിലുള്ള ട്രേഡ്സ്മാൻ ഒഴിവുകളിലേക്കുള്ള പരീക്ഷ / കൂടിക്കാഴ്ച ആഗസ്റ്റ് 7 നും സിവിൽ എൻജിനിയറിംഗിലെ ട്രേഡ്സ്മാൻ (സോയൽ മെക്കാനിക് – 1, സർവേ – 1) പരീക്ഷ / കൂടിക്കാഴ്ച 8 നും നടത്തും. സമയം: രാവിലെ 10 മണി. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.