സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ; 29-ന് ഓണാഘോഷം

download (6)

സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ പൊതുവിദ്യഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു.
ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതല്‍ 29 വരെ നടക്കുക. എല്‍പി വിഭാഗത്തില്‍ 20-ന് തുടങ്ങും. പരീക്ഷകള്‍ പൂർത്തിയാക്കി, എല്ലാ സ്കൂളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച്‌ ഓണാവധിക്കായി സ്കൂള്‍ അടയ്ക്കും.

ഗണേശോത്സവം പ്രമാണിച്ച്‌ കാസർകോട് ജില്ലയില്‍ 27-ന് പരീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷ 29-ന് നടക്കും. ഓണാഘോഷവും നടത്തും.
ലഹരിഭീഷണി ചെറുക്കാനും വിദ്യാർഥികളുടെ മാനസികസമ്മർദം നേരിടാനുമായി അധ്യാപകരെ പ്രാപ്തരാക്കാനുള്ള കൗണ്‍സലിങ് പരിശീലനം 11, 12 തീയതികളില്‍ തിരുവനന്തപുരത്തു നടക്കും. ആദ്യഘട്ടത്തില്‍ എട്ടുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 200 അധ്യാപകർക്കാണ് പരിശീലനം. കായികാധ്യാപകരുടെ തസ്തിക 300:1 അനുപാതത്തില്‍ പരിഷ്കരിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

എസ്‌എസ്കെയില്‍ പണമില്ല; ക്ലസ്റ്റർ ഓണ്‍ലൈനാക്കി
സമഗ്ര ശിക്ഷാ കേരള(എസ്‌എസ്കെ)യില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, അധ്യാപകർക്കുള്ള ക്ലസ്റ്റർ യോഗങ്ങള്‍ ഓണ്‍ലൈനാക്കി. 13, 14 തീയതികളില്‍ രാത്രി ഏഴുമുതല്‍ എട്ടുവരെയാണ് ഓണ്‍ലൈൻ ക്ലസ്റ്റർ. പിഎംശ്രീ-സ്കൂള്‍ നടപ്പാക്കാത്തതിനാല്‍ ഒന്നരവർഷമായി എസ്‌എസ്കെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. കുട്ടികളുടെ ആധാർ രേഖപ്പെടുത്താൻ കൂടുതല്‍ സമയം അനുവദിക്കാമെന്നും അതനുസരിച്ചാവും തസ്തികനിർണയമെന്നും മന്ത്രി നേരത്തേ ഉറപ്പുനല്‍കിയിരുന്നു. ഇതുവരെ ഉത്തരവിറങ്ങാത്തതില്‍ അധ്യാപക സംഘടനകള്‍ പ്രതിഷേധിച്ചു.

error: Content is protected !!