അടൂരിന്റെ പ്രസ്താവന സാമൂഹ്യ കാഴ്ചപ്പാടിന് നിരക്കാത്തത്: ബിനോയ് വിശ്വം

Binoy viswam

തിരുവനന്തപുരം: ലോകത്തിന്റെ കണ്ണിലേക്ക് മലയാള സിനിമയെ കൈപിടിച്ച് നടത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ജനങ്ങളുടെയും ആദരവിന് പാത്രമായ പ്രതിഭാശാലിയാണ്. അങ്ങനെയുള്ള ഒരാളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കപ്പെടാത്ത നിലപാടാണ് സിനിമാ കോണ്‍ക്ലേവിലും തുടര്‍ന്നുള്ള ചര്‍ച്ചകളിലും അദ്ദേഹം കൈക്കൊണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ കൊണ്ട് മുറിവേറ്റവരോട് ഖേദം പ്രകടിപ്പിക്കാനുള്ള ഹൃദയ വിശാലത പുതിയകാലത്തെയും പുതിയ മനുഷ്യരേയും തിരിച്ചറിയാന്‍ കെല്‍പ്പുള്ള അടൂര്‍ തയ്യാറാകണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!