മണിരത്നം ചിത്രത്തിൽ നിന്ന് സിമ്പു ഔട്ട്, ഇനി നായകൻ ധ്രുവ് വിക്രം?;റൊമാന്റിക് ചിത്രം ഉടൻ ആരംഭിക്കും

മികച്ച സിനിമകൾ കൊണ്ട് എന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് മണിരത്നം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കമൽ ഹസനെ നായകനാക്കി ഒരുക്കിയ തഗ് ലൈഫ് ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് ചർച്ചയാകുന്നത്.