ലീഗൽ കം പ്രൊബേഷൻ ഓഫീസർ ഒഴിവ്

Ariyippu

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗൽ കം പ്രൊബേഷൻ ഓഫീസർ തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എൽ.എൽ.ബി ബിരുദമാണ് യോഗ്യത. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണ മേഖലയിൽ സർക്കാർ, സർക്കാരിതര സംഘടനകൾ, നിയമ കാര്യങ്ങൾ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച വിഷയങ്ങളിൽ അറിവ് ഉണ്ടായിരിക്കണം. പ്രായപരിധി 2025 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.

താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ആഗസ്റ്റ്‌ 16ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി എത്തിക്കണം. ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ആഗസ്റ്റ് 19ന് രാവിലെ പത്ത് മണിക്ക് നടക്കും. ഫോൺ: 9946288255

error: Content is protected !!