തൊഴിൽ വിപണിയിൽ മികച്ചയിടം;ആഗോളതലത്തിൽ ഒന്നാമത് യുഎഇ

യുഎഇ: തൊഴില്‍ വിപണിയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തി യുഎഇ. വേള്‍ഡ് കോംപറ്റിറ്റീവ്‌നെസ് സെന്ററിന്റെ ഈ വര്‍ഷത്തെ ഇയര്‍ബുക്കിലെ കണക്കിലാണ് ഈ നേട്ടം. മറ്റ് ചില പ്രധാന മേഖലകളിലും യുഎഇ മികച്ച നേട്ടം കൈവരിച്ചു. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനുമുള്ള പ്രധാന സ്ഥലമായി ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് യുഎഇ.
രാജ്യത്തിന്റെ സമ്പദ്ഘടന വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍മേഖലയും വൈവിധ്യവത്കരിക്കുകയാണ് യുഎഇ. തൊഴില്‍ തര്‍ക്കങ്ങള്‍ ഏറ്റവും കുറവുമുള്ള രാജ്യം, തൊഴിലില്‍ നിന്നും പിരിച്ചുവിടുന്നവരുടെ എണ്ണത്തിലെ കുറവ്, തൊഴില്‍ ശക്തിയിലെ വളര്‍ച്ച, രാജ്യാന്തര തലത്തിലുള്ള ജോലികള്‍, തൊഴില്‍ വിപണിയിലെ മത്സരശേഷി എന്നിവയും
തൊഴില്‍ നിരക്കിലും തൊഴില്‍ വളര്‍ച്ചയിലും യുഎഇ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായാണ് വേള്‍ഡ് കോംപറ്റിറ്റീവ്‌നെസ് സെന്ററിന്റെ 2025ലെ ഇയര്‍ബുക്കിലെ കണക്കുകള്‍. തൊഴില്‍ മേഖലയിലെ ഉദ്യോഗസ്ഥരുടെ മേധാവിത്വ അഭാവം, തൊഴില്‍ മേഖലയിലെ മികച്ച പ്രതിഭകളുടെ ലഭ്യതയുമാണ് നേട്ടത്തിനു പിന്നില്‍. നിര്‍മാണം, ആരോഗ്യം, വ്യോമയാനം, സാങ്കേതിക വിദ്യ, ഗതാഗതം, വിദ്യാഭ്യാസ മേഖലകളില്‍ വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ സാധ്യകളാണ് നേട്ടത്തിനു പിന്നില്‍. ആഗോള നഗരങ്ങളുടെ പ്രധാന ഹബ്ബായി യുഎഇ മാറിയതോടെ മികച്ച നേട്ടമാണ് തൊഴില്‍ മേഖലയില്‍ കൈവരിച്ചിരിക്കുന്നത്.