52,667 കോടിരൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം; എൽപിജി വിലകുറയ്ക്കാനും നടപടി

Central Gvt meeting

ന്യൂഡൽഹി: 52,667 കോടിരൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. എൽപിജി വിലകുറയ്ക്കാനുള്ള നടപടികളും കേന്ദ്രസർക്കാർ ആരംഭിച്ചു. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് 30,000 കോടി രൂപയുടെ സബ്‌സിഡി നൽകും. എൽപിജി ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ പാചകവാതകം ലഭ്യമാക്കാനായാണ് നടപടി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി 4,200 കോടി രൂപ അനുവദിക്കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.

യുഎസിന്റെ പകരച്ചുങ്ക നടപടി കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ലെന്നാണ് സൂചന. പി.എം. ഉജ്വല യോജനയ്ക്കായി 12,060 കോടി രൂപയുടെ അംഗീകാരം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി തുക അനുവദിച്ചത് സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കും സഹായകമാകും. അസമിനും ത്രിപുരയ്ക്കും 4250 കോടിയുടെ പ്രത്യേക പാക്കേജിനും അംഗീകാരം നൽകി. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ യു.എസ്. തീരുവ ചർച്ചയായില്ല എന്നാണ് വിവരം.

error: Content is protected !!