തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണം: കെ.ജി ശിവാനന്ദൻ

തൃശൂർ: കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ ക്രമക്കേടും അട്ടിമറിയും നടന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ. തൃശൂർ പ്രസ് ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശിവാനന്ദൻ. തൃശൂരിൽ അതിഥി തൊഴിലാളികളെ ക്രമവിരുദ്ധമായി വോട്ടർ പട്ടികയിൽ ചേർത്തതിൽ സംശയമുയർന്ന് പാർട്ടിയും ഇടതുമുന്നണിയും സ്ഥാനാർഥി വി.എസ് സുനിൽകുമാറും മുഖ്യ വരണാധികാരിയായ തൃശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ആ പരാതിയിൽ ഇലക്ഷൻ കമ്മീഷൻ നടപടി സ്വീകരിച്ചില്ല. ക്രമക്കേട് സംരക്ഷിക്കാൻ ശ്രമിച്ചെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. ആ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച പരാതി പരിഗണിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സുപ്രിം കോടതി നടപടി സ്വീകരിക്കണം. ഇടത് മുന്നണിയിൽ വോട്ട് ചോർച്ച ഉണ്ടായെന്നത് ശത്രു പക്ഷ ആരോപണം മാത്രമാണ്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അടിത്തട്ടിൽ സി.പി.എം സജീവമായി ഇടപ്പെടുകയും ചെയ്തു. തദ്ദേശ – നിയമസഭാ തിര ഞ്ഞെടുപ്പിലും സി.പി.ഐയും ഇടതുമുന്നണിയും ശക്തമായ മുന്നേറ്റം നടത്തും. സി സി.മുകുന്ദൻ എം.എൽ. എ.യെ പാർട്ടി പൂർണ്ണമായി സംരക്ഷിക്കും. അദ്ദേഹത്തിന്റെ പി.എ ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കിൽ നിയമ നടപടികൾക്ക് വിധേയനായിരിക്കുമെന്നും സംരക്ഷിക്കില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. തൃശൂർ കോർപ്പറേഷൻ ഭരണം അടുത്ത തെരഞ്ഞടുപ്പിൽ ഇടതുമുന്നണി പൂർണ്ണമായി പിടിച്ചെടുക്കാൻ ആവശ്യമായ ഇടപെടൽ നടത്തും. മുന്നണി സംവിധാനത്തിൽ പല വിട്ടു വീഴ്ചകൾക്കും തയ്യാ റാകേണ്ടിവരും. അത്തരം സമീപനം മാത്രമാണ് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ സി.പി.ഐ. സ്വീകരിച്ചതെന്നും ശിവാനന്ദൻ വ്യക്തമാക്കി.