ആശാ വര്‍ക്കര്‍മാരുടെ സമരം ആറ് മാസം പിന്നിട്ടു20ന് എന്‍.എച്ച്.എം ഡയറക്ടറേറ്റിലേക്ക് മാര്‍ച്ച്

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരം ആറ് മാസം പൂര്‍ത്തിയാക്കിയതായി കെ.എ.ഡബ്ല്യൂ.എ ജനറല്‍ സെക്രട്ടറി എം എ ബിന്ദു. ഓണറേറിയം, വിരമിക്കല്‍ ആനുകൂല്യം എന്നിവയില്‍ ഇപ്പോളും തീരുമാനമായില്ലെന്നും കേന്ദ്രം വര്‍ധിപ്പിച്ചാല്‍ സമാധാനമെന്നും ബിന്ദു വ്യക്തമാക്കി. കേന്ദ്രം 1500 രൂപ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും വിരമിക്കല്‍ ആനുകൂല്യം 50,000 രൂപ നല്‍കാനും തീരുമാനമായി, എന്നാല്‍ അത് അറിയില്ല എന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളത് എന്നും എം.എ ബിന്ദു ആരോപിച്ചു. കേന്ദ്രം നല്‍കാമെന്ന് പറഞ്ഞ തുക വാങ്ങി നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ട് എന്നണ് ബിന്ദു വ്യക്തമാക്കുന്നത്. സമരം ഒത്തുതീര്‍ക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്, എന്നാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് ബിന്ദു പറയുന്നത്. ഈ മാസം 20ന് എന്‍.എച്ച്.എം ഡയറക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും ബിന്ദു അറിയിച്ചു.